Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മൂന്നാർ: വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.കണ്ണൻ ദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടക്കാട് ഡിവിഷൻ സ്വദേശി മനോജാണ് (27) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി വീട്ടിൽ കയറി ഒളിച്ചിരുന്ന ശേഷം കയറിപ്പിടിക്കുകയായിരുന്നു.
പെൺകുട്ടി ഭയന്ന് ബഹളം വെച്ചതോടെ മനോജ് ഇറങ്ങിയോടി. മൂന്നാർ സി.ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. മാട്ടുപ്പെട്ടി ഫോട്ടോ പോയന്റിൽ സ്റ്റിൽ ഫോട്ടോഗ്രാഫറാണ്. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത ഇയാളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.