Posted On
date_range Updated On
date_range പൊലീസിന് നേരെ ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ
മൂന്നാർ: മൂന്നാറില്‍ പൊലീസിന് നേരെ അക്രമണം. ചൊവ്വാഴ്ച രാത്രി കാര്‍ത്തിക വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥൻ വിഷ്ണുവിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോ റിക്ഷയില്‍ എത്തിയ അഞ്ചംഗ മദ്യപ സംഘം പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നു. മാട്ടുപ്പെട്ടി സ്വദേശികളായ സുരേഷ് കണ്ണന്‍, ദീപക്, രാജേഷ്, വേലന്‍, മറയൂര്‍ സ്വദേശി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. മർദനമേറ്റ ഉദ്യോഗസ്ഥന്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.