നിർമാണം പൂർത്തീകരിച്ച പഴയമൂന്നാറിലെ കുട്ടികളുടെ ഉദ്യാനം
Posted On
date_range Updated On
date_range പഴയ മൂന്നാറിൽ കുട്ടികൾക്കായി ഉദ്യാനം ഒരുങ്ങി
മൂന്നാർ: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മൂന്നാറിൽ നടത്തിവന്ന ടൂറിസം നവീകരണ പദ്ധതികൾ പൂർത്തിയായി. പഴയ മൂന്നാറിലെ കുട്ടികളുടെ ഉദ്യാനം, മുതിരപ്പുഴയാറിന്റെ തീരത്തുകൂടി നടപ്പാത എന്നിവയാണ് പൂർത്തിയായത്. മൂന്നാർ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് 3.65 കോടി മുടക്കി ഇവ പൂർത്തിയാക്കിയത്.
പഴയ മൂന്നാറിലെ കുട്ടികളുടെ ഉദ്യാനം മുതൽ ഹൈറേഞ്ച് ക്ലബ് പാലം വരെ 450 മീറ്റർ നടപ്പാതയാണ് ടൈലുകൾ വിരിച്ച് മനോഹരമാക്കിയത്. ഇവിടെ ആളുകൾക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.