ചന്ദനവിത്ത് ശേഖരിക്കുന്ന സ്ത്രീകൾ (ഇൻസെറ്റിൽ ശേഖരിച്ച വിത്ത്)
മറയൂര്‍: മറയൂര്‍ ചന്ദനവനത്തില്നിന്ന് ശേഖരിക്കുന്ന ചന്ദനവിത്തിന് ഇത്തവണ ലഭിച്ചത് റെക്കോഡ് വില. കഴിഞ്ഞവര്‍ഷം കിലോക്ക് ഏറ്റവും ഉയര്‍ന്ന വിലയായി ലഭിച്ചത് 710 രൂപ ആയിരുന്നു.
എന്നാല്‍, ഇത്തവണ 1500 രൂപക്കാണ് വില്പന നടക്കുന്നത്. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചന്ദന മരങ്ങള്‍ വളരുന്നുണ്ടെങ്കിലും ഉയര്‍ന്ന ഗുണമേന്മയുള്ള ചന്ദനമായി കണക്കാക്കുന്നത് മറയൂരിലേതാണ്. മുന്‍ കാലങ്ങളില്‍ വനസംരക്ഷണ സമിതികള്‍ വഴി ശേഖരിക്കുന്നവ നേരിട്ട് വില്പന നടത്തുകയായിരുന്നു പതിവ്.
ഇത്തവണ വനംവകുപ്പിെൻറ നേതൃത്വത്തില്‍ ശുദ്ധീകരിച്ച്് വൃത്തിയാക്കിയാണ് വില്പന നടത്തുന്നത്. ചന്ദനത്തിെൻറ ഗുണമേന്മകാരണം ഉയര്‍ന്ന വിലനല്‍കി വാങ്ങാന്‍ തയാറാകുന്നുണ്ട്. വനവികസന സമിതിയുടെ നിയന്ത്രണത്തില്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വിത്ത് ശേഖരിക്കുന്നത്.
മറയൂര്‍ റേഞ്ചിെൻറ കീഴില്‍ ഏറ്റവുമധികം ചന്ദനമരങ്ങളുള്ള നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍നിന്നാണ് വിത്തുകള്‍ ശേഖരിക്കുന്നത്. വന സംരക്ഷണ സമിതിയിലെ തെരഞ്ഞെടുത്ത സ്ത്രീകളാണ് ചന്ദനവിത്ത് ശേഖരിക്കുന്നത്. റേഞ്ച് ഓഫിസര്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നൽകിയിട്ടുണ്ട്.
വനവികസന സമിതിയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ തുക അടച്ച് അപേക്ഷ നൽകിയാല് ആര്‍ക്കും വിത്ത് ലഭിക്കും. ബംഗളൂരു ഐ.ഡബ്ല്യു.യു.എസ്.ടി, കെ.എഫ്.ആര്.ഐ, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്്ട്ര വനംവകുപ്പുകള്‍ എന്ന സ്ഥാപനങ്ങളാണ് ചന്ദനവിത്തിനായി മറയൂരില്‍ ഇപ്പോള്‍ എത്തുന്നത്.
മറയൂര്‍: ചന്ദനവിത്തുകള്‍ യഥേഷ്ടം താൽപര്യമുള്ളവര്ക്ക് വനംവകുപ്പില്‍നിന്നും ലഭ്യമാണ്. വളര്‍ത്തി വില്പനക്കായി പ്രദേശത്തെ ഡി.എഫ്.ഒയുടെ അനുമതി ആവശ്യമാണ്.
വനംവകുപ്പ് പരിശോധിച്ച് ഇനത്തിെൻറ ക്ലാരിഫിക്കേഷന് നടത്തി വില്പന നടത്തും. വര്‍ക്കിങ് ഫീസ് ഈടാക്കി മറ്റുള്ളവ ഉടമസ്ഥന് നല്‍കും. മറയൂര്‍ ചന്ദനവിത്തുകള്‍ ആവശ്യമുള്ളവര്‍ മറയൂര്‍ ആര്.ഒ 8547601500 എന്ന നമ്പറിലും rfomarayoor@gmail.com എന്ന ഇ-മെയില്‍ ഐഡിയിലും ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.