ഹോട്ടലുകളിൽ ഭക്ഷണവില വർധിപ്പിച്ചു

പീരുമേട്: ഹൈറേഞ്ചിലെ ഹോട്ടലുകളിൽ ഭക്ഷണവില വൻതോതിൽ വർധിപ്പിച്ചു. പാചകവാതകം, എണ്ണ, മറ്റ് ഉൽപന്നങ്ങളുടെ വിലക്കയറ്റം എന്നിവയാണ് വില കൂട്ടാൻ കാരണമായി ഹോട്ടൽ ഉടമകൾ പറയുന്നത്.

ചായക്ക് 10 രൂപയിൽനിന്ന് 12ആയി. ചില കടകളിൽ 15 രൂപയും വാങ്ങുന്നുണ്ട്. ചെറുകടികൾക്ക് പത്തിൽനിന്ന് 12 ആയി വർധിപ്പിച്ചു. പൊറോട്ട, ദോശ എന്നിവക്കും പത്തിൽനിന്ന് 12 ആയി. 15 രൂപ വാങ്ങുന്ന കടകളുമുണ്ട്.

അതേസമയം, വില വർധിപ്പിക്കാത്ത ഹോട്ടലുകളും കോഫി ബാറുകളുമുണ്ട്. വെജിറ്റേറിയൻ ഊണിന് ചില കടകളിൽ 50 മുതൽ 80 രൂപവരെ വാങ്ങുമ്പോൾ 80 രൂപക്ക് ഊണും മീൻ കറിയും ലഭിക്കുന്ന ഹോട്ടലുകളുമുണ്ട്.

Tags:    
News Summary - Food prices have been increased in hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.