ap122

കുടശ്ശനാട് ഗവ. എച്ച്.എസ്.എസ് കോവിഡ് കെയർ സൻെറർ ആലപ്പുഴ: ഐ.ടി.ബി.പി ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവി‍ഡ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ ക്വാറൻറീന്‍ ചെയ്യുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കാനും പ്രദേശത്ത് കോവി‍ഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും കലക്​ടറുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനം. കോവി‍ഡ് കെയര്‍ സൻെററുകള്‍ ആരംഭിക്കുന്നതിന് താമരക്കുളത്തെ എം.ആര്‍ ലോഡ്ജിലെ 16 മുറി, പാലമേല്‍ കുടശ്ശനാട് ഗവ. എച്ച്.എസ്.എസ് എന്നിവ പൂര്‍ണമായും ഏറ്റെടുത്ത് കലക്​ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവായി. ക്വാറൻറീന്‍ ക്യാമ്പ് നടത്തുന്നതിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഐ.ടി.ബി.പി ക്യാമ്പ് കമാന്‍ഡറെ ചുമതലപ്പെടുത്തി. ആവശ്യമായ സാധനങ്ങളുടെ പട്ടികയും പണവും നല്‍കിയാല്‍ എത്തിക്കാൻ വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി. പ്രദേശത്തെ കടകള്‍ രണ്ടുദിവസം അടച്ച് അണുനശീകരണം നടത്തും. ഐ.ടി.ബി.പി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച ബന്ധുക്കളോടും മറ്റുള്ളവരോടും വീടിന് പുറത്തിറങ്ങരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. കോവിഡ‍് നിയന്ത്രണ പ്രവര്‍ത്തനങ്ങൾക്ക്​ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ബന്ധപ്പെടണം ആലപ്പുഴ: ഐ.ടി.ബി.പി ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കലക്​ടറേറ്റ്​ കണ്‍ട്രോള്‍ റൂമിലോ മാവേലിക്കര തഹസില്‍ദാറുമായോ അടിയന്തരമായി ബന്ധപ്പെടണം. ഐ.ടി.ബി.പി ക്യാമ്പിലെ ഡ്രൈവർ പോസ്​റ്റ്​ ഓഫിസ്, കുറിയർ സർവിസ് എന്നിവരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. ഇവരും കൺട്രോൾ റൂമുമായി ബന്ധപ്പെടണം. മാവേലിക്കര തഹസില്‍ദാര്‍: 9447495008, കണ്‍ട്രോള്‍ റൂം നമ്പര്‍: 0477 2239999.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.