പ്രോസിക്യൂട്ടർ പാട്ടെഴുതുകയാണ്; കലാകാരന്മാർക്ക് കൈത്താങ്ങാകാൻ ആലപ്പുഴ: കലാകാരന്മാർക്ക് കൈത്താങ്ങാകാൻ ജില്ല കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത പാട്ടെഴുതുകയാണ്. ലോക്ഡൗൺ വിരസത മാറ്റാനായാണ് അവലൂക്കുന്ന് പൂജപ്പറമ്പില്‍ വീട്ടില്‍ ഗീത പാട്ടെഴുത്ത് ആരംഭിച്ചത്. സമൂഹമാധ്യമത്തിലൂടെ ഇത് പുറത്തെത്തിയപ്പോൾ പ്രോത്സാഹനവുമായി നിരവധിപേരെത്തി. 25 പാട്ടാണ് ഇക്കാലത്ത് എഴുതിയത്. ലോക്ഡൗണിനെത്തുടർന്ന് പെരുവഴിയിലായ കലാകാരന്മാരെ സഹായിക്കുക എന്ന ലക്ഷ്യവും പാട്ടെഴുത്തിന് പിന്നിലുണ്ട്. ഗീത എഴുതിയ ഏഴ് പാട്ട് അടങ്ങിയ ആൽബം ആത്മ ക്രിയേഷൻസിനുവേണ്ടി സഹോദരനായ സലിംകുമാർ നിർമിക്കാമെന്നേറ്റു. ആലപ്പി സുരേഷ്, ആലപ്പി സെബാസ്റ്റ്യൻ, ഹരിപ്പാട് മധു, ജോയ് സാക്സ് തുടങ്ങിയവർ സംഗീതം നൽകിയ ഗാനങ്ങൾ പിന്നണിഗായകൻ സുദീപ്, ഹരീഷ്, ആലപ്പി സുരേഷ്, രഞ്ജു എന്നിവർ ചേർന്നാണ് ആലപിക്കുന്നത്. ജിജി തോമസാണ് ഓർക്കസ്ട്രേഷൻ നിർവഹിക്കുന്നത്. 12ന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ പ്രകാശനം നിർവഹിക്കും. AP61 PP GEETHA പി.പി. ഗീത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.