Posted On
date_range Updated On
date_range പടയപ്പ മുന്നിൽ; ബൈക്ക് യാത്രികന് വീണ് പരിക്ക്
അടിമാലി: പടയപ്പ ആനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് വീണു പരിക്കേറ്റു. നല്ലതണ്ണി എസ്റ്റേറ്റ് ഇൻസ്റ്റന്റ് ടീ ഡിവിഷനിൽ രാജേഷ് കണ്ണനാണ് (23) പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ച നാലിന് നല്ലതണ്ണിയിൽ നിന്ന് മൂന്നാറിലേക്ക് ബൈക്കിൽ വരുന്നതിനിടെ റോഡിൽ നിന്നിരുന്ന പടയപ്പയുടെ മുമ്പിൽപ്പെടുകയായിരുന്നു.
ബൈക്ക് നിർത്തി ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. രാജേഷ് കണ്ണനെ ഉപദ്രവിക്കാതെ ആന കാട്ടിലേക്ക് കയറിപ്പോയി. ഒരാഴ്ചയായി പടയപ്പ കല്ലാർ എസ്റ്റേറ്റിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ചുറ്റിത്തിരിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.