വാളറ കുത്ത് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തെത്തിയ സഞ്ചാരികൾ
Posted On
date_range Updated On
date_range വെള്ളച്ചാട്ടത്തിന് മുകളിലെത്തിയ സഞ്ചാരികൾ പരിഭ്രാന്തി പരത്തി
അടിമാലി: വാളറ കുത്ത് വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത് സഞ്ചാരികളെത്തിയത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വെെകുന്നേരമാണ് ആറു പേരടങ്ങുന്ന വിനാേദ യാത്ര സംഘം അപകടം നിറഞ്ഞ ഭാഗമായ വെള്ളച്ചാട്ടത്തിന് മുകളിൽ എത്തിയത്.
ദുർഘട പാതായിലൂടെയാണ് ഇവർ വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്ത് എത്തിയത്. എതിർ ദിശയിൽ നിന്നും നാട്ടുകാർ ഇവരാേട് പിൻ തിരിഞ്ഞ് പാേകാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ കേട്ടില്ല. പിന്നീട് പാെലീസ് എത്തിയാണ് യുവാക്കളെ മാറ്റിയത്. നാട്ടുകാർ പാേലും പാേകാൻ മടിക്കുന്ന ഭാഗത്താണ് വനത്തിലൂടെ സാഹസികമായി സഞ്ചരിച്ച് യുവാക്കൾ വെള്ളച്ചാട്ടത്തിന് മുകളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.