ഇടിമിന്നലിൽ പരിക്കേറ്റവർ അടിമാലി താലൂക്കാശുപത്രിയിൽ
Posted On
date_range Updated On
date_range അടിമാലിയിൽ ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
അടിമാലി: തൊഴിലുറപ്പ് ജോലിക്കിടെ ഇടിമിന്നലേറ്റ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. മാങ്കുളം ചിക്കണം കുടി ആദിവാസി കോളനിയിലാണ് സംഭവം. കോളനിയിലെ ചിന്നത്തായി (38), മംഗല സ്വാമി (60 ), മല്ലിക (48 ), സുമതി (39), കല്യാണി (36), മേറ്റ് വിനീത രാജു എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ചിന്നത്തായി, മംഗല സ്വാമി, മല്ലിക എന്നിവരെ അടിമാലി താലൂക്കാശുപത്രിയിലും മറ്റുള്ളവരെ മാങ്കുളത്തും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ഇടിമിന്നലിൽ ഇവർക്ക് പരിക്കേറ്റത്. രാത്രിയോടെ മാങ്കുളത്ത് എത്തിച്ചു.
പിന്നീടാണ് സാരമായി പരിക്കേറ്റവരെ അടിമാലി ആശുപത്രിയിലേക്ക് മാറ്റിയത്. 34 പേരാണ് ഈ സമയം ജോലി ചെയ്തിരുന്നത്. കുടിയിലെ വേലപ്പന്റെ സ്ഥലത്തായിരുന്നു ജോലിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.