Posted On
date_range Updated On
date_range സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നു; അടിമാലി മാർക്കറ്റിൽ ദുർഗന്ധം
അടിമാലി: അടിമാലി മാർക്കറ്റിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ജനം മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്.
പഞ്ചായത്തിന്റെ മന്നാങ്കാല ജങ്ഷനിലെ മാംസ-മത്സ്യ മാർക്കറ്റിലെ പൊതുശൗചാലയത്തിലെ സെപ്റ്റിക് ടാങ്കാണ് നിറഞ്ഞത്.
മഴപെയ്യുമ്പോഴാണ് കൂടുതൽ മലിനജലമൊഴുക്ക്. ഇത് ഒഴുകി തോട്ടിലെത്തുകയും ചെയ്യുന്നു. ഇതുമൂലം ജനങ്ങൾ മാർക്കറ്റിൽ എത്താൻ മടിക്കുന്നു.
വ്യാപാരികൾ കട തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കൂടാതെ മാർക്കറ്റിലെ ആധുനിക അറവുശാലയിലെ മാലിന്യം ഇതിനോട് ചേർന്ന തോട്ടിലേക്ക് ഒഴുക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.