Posted On
date_range Updated On
date_range കോവിഡ് സെൻററിൽ നിന്ന് മുങ്ങി കാട്ടിലൊളിച്ച പീഡനക്കേസ് പ്രതിയെ കണ്ടെത്താനായില്ല
അടിമാലി: കാട്ടിലൊളിച്ച കോവിഡ് ബാധിതനായ പീഡനക്കേസ് പ്രതിയെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. മാമലക്കണ്ടം ഇളംപ്ലാശ്ശേരി പാറയ്ക്കൽ മുത്തു രാമകൃഷ്ണനാണ് (19) വനത്തിൽ ഒളിച്ചത്.
ഇയാൾ വ്യാഴാഴ്ച ഇളംബ്ലാശ്ശേരി, നെല്ലിപ്പാറക്കുടി, കുറത്തിക്കുടി ആദിവാസി സങ്കേതങ്ങളിലും മാമലക്കണ്ടത്തെ ചില സ്ഥലങ്ങളിലും എത്തിയതായും വിവരമുണ്ട്. പൊലീസ് വ്യാഴാഴ്ച തിരച്ചിൽ ഉൗർജിതമാക്കിയെങ്കിലും വിജയിച്ചില്ല.
കുട്ടമ്പുഴ പൊലീസ് ചാർജ് ചെയ്ത പീഡനക്കേസിലെ പ്രതിയാണ്.
കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവായതോടെ നെടുമ്പാശ്ശേരിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇവിടെ നിന്ന് മുങ്ങിയ പ്രതി ആവറുകുട്ടി വനത്തിൽ ഒളിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.