കാട്ടുകൊമ്പൻ തകർത്ത ഓട്ടോറിക്ഷ
Posted On
date_range Updated On
date_range വീണ്ടും പടയപ്പ; ഓട്ടോ തകർത്തു
അടിമാലി: കുറ്റിയാർവാലിയിൽ കാട്ടുകൊമ്പനായ പടയപ്പയുടെ ആക്രമണം. ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച രാത്രി സൈലന്‍റ്വാലി റോഡിൽ കുറ്റിയാർവാലിക്ക് സമീപമാണ് പടയപ്പ ഓട്ടോ ആക്രമിച്ചത്. ഇതിൽ ആറുപേർ ഉണ്ടായിരുന്നു. കൊടുംവളവിൽ നിലയുറപ്പിച്ചിരുന്ന പടയപ്പ ഓട്ടോ കണ്ടതോടെ ചിന്നം വിളിച്ച് ചീറിയടുത്തു.
ഇതോടെ യാത്രക്കാർ ഇറങ്ങി ഓടി. ഇതിനിടയിൽ വീണ് ഓട്ടോ ഡ്രൈവർ സതീഷ് കുമാറിന് പരിക്കേറ്റു. ഓട്ടോ തകർത്ത ആന, യാത്രക്കാർ വീട്ടിലേക്ക് വാങ്ങിയ അരി, പച്ചക്കറി എന്നിവ അകത്താക്കിയാണ് മടങ്ങിയത്.രണ്ടാഴ്ചയായി കുറ്റിയാർവാലിയിൽ നിലയുറപ്പിച്ചിരിക്കുന്ന ആന കഴിഞ്ഞയാഴ്ച ബൈക്കും തകർത്തിരുന്നു. വനപാലകർ മേഖലയിൽ സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.