Posted On
date_range Updated On
date_range പനയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ചെത്തു തൊഴിലാളി മരിച്ചു
അടിമാലി: പനയിൽനിന്നു വീണ് ചികിത്സയിലായിരുന്ന ചെത്തു തൊഴിലാളി മരിച്ചു. പണിക്കൻകുടി കൊമ്പൊടിഞ്ഞാൽ ഇഞ്ചപ്ലാക്കൽ ഷൈജു (45) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം പനയിൽ നിന്ന് വീണത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രോഗം ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയരുന്നു. ഇതിനിടെ കോവിഡ് ബാധിതനായി. ശനിയാഴ്ച രാത്രി മരിച്ചു.
മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഷിബി. മക്കൾ: മീനാക്ഷി, മോനിഷ, മാനിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.