Posted On
date_range Updated On
date_range 13കാരിയെ അപമാനിച്ച സംഭവം: മധ്യവയസ്കൻ അറസ്റ്റിൽ
അടിമാലി: 13കാരിയെ അപമാനിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർ എട്ടേക്കർ ചുണ്ടേക്കാടൽ വാവച്ചനെയാണ് (58) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു.
ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയിൽനിന്ന് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തി.വഴിയിൽ തടഞ്ഞുനിർത്തി കയറിപ്പിടിച്ചു എന്നാണ് മൊഴി. ഇതോടെ പോക്സോ നിയമം ചുമത്തി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.