ബൈ​സ​ൺ​വാ​ലി കോ​മാ​ളി​ക്കു​ടി​ക്ക് സ​മീ​പം ജീ​പ്പ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം

കോമാളിക്കുടിക്ക് സമീപം ജീപ്പ്​ അപകടം; 10 പേർക്ക്​ പരിക്ക്

അ​ടി​മാ​ലി: ബൈ​സ​ൺ​വാ​ലി കോ​മാ​ളി​ക്കു​ടി​ക്ക് സ​മീ​പം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് 10പേ​ർ​ക്ക് പ​രി​ക്ക്. ​ൈഡ്ര​വ​റു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. ഖ​ജ​നാ​പ്പാ​റ​യി​ൽ​നി​ന്ന്​ മു​ട്ടു​കാ​ട്ടി​​ലേ​ക്ക്​ ജോ​ലി ക​ഴി​ഞ്ഞ്​ മ​ട​ങ്ങ​വെ​യാ​ണ് കോ​മാ​ളി​ക്കു​ടി​ക്ക്​ സ​മീ​പം വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ​ത്.

26ന് ​വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. മു​ട്ടു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഖ​ജ​നാ​പ്പാ​റ​യി​ലെ തോ​ട്ട​ത്തി​ൽ ജോ​ലി​ക​ഴി​ഞ്ഞ​തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളും ൈഡ്ര​വ​റു​മ​ട​ക്കം പ​ത്തു​പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ൈഡ്ര​വ​ർ സ​തീ​ശി​ന് ത​ല​ക്കാ​ണ്​ പ​രി​ക്ക്. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ശ​ശി​കു​മാ​ർ (31), മ​ണി​മേ​ഖ​ല (35), മ​ഹേ​ശ്വ​രി (52), പ​രി​മ​ള (29), രാ​മ​ല​ക്ഷ്മി (33), ജോ​തി (31), രേ​വ​തി (27), പ​രാ​ശ​ക​തി (31) എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ.

Tags:    
News Summary - Jeep accident near Komalikudi; 10 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.