ആ​ശം​സ്

മൂന്നുപേരെ വെട്ടിയ സംഭവം: പ്രതി റിമാൻഡിൽ

അ​ടി​മാ​ലി: കൊ​ന്ന​ത്ത​ടി​ക്ക്​ സ​മീ​പം മാ​ങ്ങാ​പ്പാ​റ​യി​ൽ സു​ഹൃ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും വ​യോ​ധി​ക​യെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ. കൊ​ന്ന​ത്ത​ടി തെ​ള്ളി​പ്പ​ട​വി​ൽ ആ​ശം​സി​ന്‍റെ​ (22) ആ​ക്ര​മ​ണ​ത്തി​ൽ മാ​ങ്ങാ​പ്പാ​റ തേ​ക്ക​നാം​കു​ന്നേ​ൽ സി​ബി (42), ഭാ​ര്യ ജ​യ (38), ശോ​ഭ​ന (68) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സി​ബി​യു​ടെ മ​ക​ൻ ആ​രോ​മ​ലി​ന്‍റെ സു​ഹൃ​ത്താ​ണ് ആ​ശം​സ്. മു​മ്പ്​ ക​ല്ലാ​ർ​കു​ട്ടി​യി​ലെ​യും അ​ടി​മാ​ലി ടൗ​ണി​ലെ​യും വ്യാ​പാ​രി​ക​ളെ കു​ത്ത​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​ത്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. വ്യ​ക്തി​വൈ​രാ​ഗ്യം മൂ​ലം സി​ബി​യെ ആ​ശം​സ്​ വാ​ക്ക​ത്തി​ക്ക്​ വെ​ട്ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഇ​റ​ങ്ങി​വ​ന്ന സി​ബി​യു​ടെ ഭാ​ര്യ ജ​യ, ജ​യ​യു​ടെ മാ​താ​വ്​ ശോ​ഭ​ന എ​ന്നി​വ​രെ​യും വെ​ട്ടി. സി​ബി​യു​ടെ ക​ഴു​ത്തി​നും കൈ​ക്കും നെ​ഞ്ചി​നും ജ​യ​യു​ടെ​യും ശോ​ഭ​ന​യു​ടെ​യും കൈ​ക്കു​മാ​ണ്​ വെ​ട്ടേ​റ്റ​ത്. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

Tags:    
News Summary - Incident of three people being stabbed; accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.