Posted On
date_range Updated On
date_range വീട്ടമ്മയെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
അടിമാലി: വീട്ടിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അടിമാലി കുര്യൻസ് പടി നെടുവേലി കിഴക്കേതിൽ ഫാത്തിമ(70) നെയാണ് വീട്ടിനുള്ളിൽ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സ്വർണ്ണ മാല കാണാതായിട്ടുണ്ട്. മകൻ സുബൈർ 4.30 ന് ടൗണിൽ പോയിരുന്നു. രാത്രി എട്ടുമണിയോടെ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ മുളക് പൊടി വിതറിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ച് വരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.