Posted On
date_range Updated On
date_range അണക്കെട്ടിനായി പാറപൊട്ടിച്ചു; കുഴല്‍കിണര്‍ തകര്‍ന്ന് കുടിവെള്ളം ഇല്ലാതായി
അടിമാലി: മാങ്കുളം ജലവൈദ്യുതി നിലയം നിര്‍മിക്കുന്നതിന് മുന്നോടിയായി മാങ്കുളത്ത് അണക്കെട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. അണക്കെട്ട് നിര്‍മിക്കുന്നതിന്റെ ഭാഗമായി പാറ ഖനനം നടത്തിയപ്പോള്‍ മാങ്കുളം കാരിക്കല്‍ സെബാസ്റ്റ്യൻ ചാക്കോയുടെ കുഴല്‍ കിണറാണ് തകര്‍ന്നത്.
എന്നാല്‍, ശക്തമായ വേനലില്‍ വെള്ളം വറ്റിയതാണെന്ന മറുപടിയാണ് വൈദ്യുതി വകുപ്പ് നല്‍കിയത്. എന്നാല്‍, വര്‍ഷങ്ങളായി ഈ കുഴല്‍ കിണറില്‍നിന്നാണ് താന്‍ കുടിവെള്ളം ഉപയോഗിക്കുന്നതെന്നും ശക്തമായ സ്ഫോടനം നടത്തി പാറപൊട്ടിക്കുന്നതാണ് കുഴല്‍കിണര്‍ തകരാന്‍ കാരണമെന്നും ഇത് ശരിയാക്കി നല്‍കണമെന്നും സെബാസ്റ്റ്യന്‍ ചാക്കോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.