Posted On
date_range Updated On
date_range മാനേജറും ക്ലർക്കും തമ്മിൽ അടി; ബാങ്കിടപാടുകൾ മുടങ്ങി
അടിമാലി: ബാങ്കിലെ ജോലി വീതംവെക്കുന്നതിലെ തർക്കം സംഘട്ടനത്തിൽ കലാശിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിമാലി മെയിൻ ബ്രാഞ്ചിലാണ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്.
ബ്രാഞ്ചിലെ അസിസ്റ്റന്‍റ് മാനേജർ അഖിൽ മോഹനനും ക്ലർക്ക് സജീവനുമാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മൊഴി രേഖപ്പെടുത്തിയ അടിമാലി പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ബാങ്കിലെ ജോലി വീതംവെക്കുന്നത് സംബന്ധിച്ചു വാക്തർക്കവും ബാങ്കിനുള്ളിൽ പരസ്പരം അടിയുമുണ്ടായത്. സംഭവം സംബന്ധിച്ച് ബാങ്ക് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഇടപാടുകളും തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.