Posted On
date_range Updated On
date_range പൊന്മുടി അണക്കെട്ടിെൻറ ഒരു ഷട്ടർ ഉയർത്തി
അടിമാലി: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തിയ സാഹചര്യത്തില്‍ പൊന്മുടി അണക്കെട്ടിെൻറ ഒരു ഷട്ടര്‍ ഉയര്‍ത്തി. വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് നിയന്ത്രിക്കാൻ ഷട്ടർ തുറന്നത്.
രണ്ടാമത്തെ ഷട്ടര്‍ 15 സെൻറിമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. പന്നിയാറിെൻറയും മുതിരപ്പുഴയാറിെൻറയും പെരിയാറിെൻറയും ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 5.30നാണ് ഷട്ടർ ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.