മനീഷ്
Posted On
date_range Updated On
date_range കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു
അടിമാലി: മന്നാങ്കാലയിൽ വാടകക്ക് താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അരുവിത്തുറ അയ്യപ്പൻ തട്ടേൽ വീട്ടിൽ മനീഷ് (ടാർസൻ മനീഷ്-39) ആണ് അറസ്റ്റിലായത്.
പത്തോളം മോഷണക്കേസിലെ പ്രതിയാണ്. വാഴക്കുളം, മുവാറ്റുപുഴ, തൊടുപുഴ, അങ്കമാലി, ചാലക്കുടി, ഇടത്തല പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. നിയമനടപടി പൂർത്തിയാക്കിയശേഷം ഇയാളെ വിയ്യൂർ ജയിലിലേക്ക് മാറ്റുമെന്ന് എസ്.എച്ച്.ഒ ക്ലീറ്റസ് ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.