അടിമാലി: കൊച്ചി-മൂന്നാർ എൻ.എച്ച് 85ൽ ടെൻഡർ നടപടികൾ ആരംഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. കുണ്ടന്നൂർ മുതൽ മൂന്നാർ വരെ 124.636 കി.മീ. റോഡാണ് വികസിപ്പിക്കുന്നത്. 889.77കോടി രൂപയാണ് ഇതിനായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. നേര്യമംഗലത്ത് പുതിയ ഒരു പാലം ഉൾപ്പെടെയാണ് ടെൻഡർ. പദ്ധതി അനുവദിച്ചതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രത്യേകം നന്ദി പറയുന്നതായും എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളുടെയും ഇടുക്കി ജില്ലയുടെയും സമഗ്ര വികസനത്തിനും പദ്ധതി ഉപകാരപ്പെടുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. മൂവാറ്റുപുഴ - കോതമംഗലം ബൈപാസുകൾ ചെലവു കുറഞ്ഞ നിലയിൽ അടുത്ത ഘട്ടത്തിൽ പരിഗണിക്കാമെന്ന് പറഞ്ഞതും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.