ഇന്നലെ 52 പേർക്ക് ​കോവിഡ്

ആലപ്പുഴ: ജില്ലയിൽ ഞായറാഴ്​ച 52 പേർക്ക് ​കോവിഡ് സ്ഥിരീകരിച്ചു. 11പേർ വിദേശത്തുനിന്ന്​ ഏഴുപേർ അന്തർ സംസ്ഥാനങ്ങളിൽനിന്ന്​ എത്തിയവരാണ്. 30പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. രണ്ടുപേരുടെ രോഗത്തി​ൻെറ ഉറവിടം വ്യക്തമല്ല. രണ്ടുപേർ നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. ദു​ൈബയിൽനിന്നുള്ള 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, ഒമാനിൽനിന്നുള്ള 44 വയസ്സുള്ള ചന്തിരൂർ സ്വദേശി, സൗദിയിൽനിന്നുള്ള 53 വയസ്സുള്ള ചന്തിരൂർ സ്വദേശി, ഖത്തറിൽനിന്നുള്ള 58 വയസ്സുള്ള ചേർത്തല സ്വദേശി, കുവൈത്തിൽനിന്നുള്ള 43 വയസ്സുള്ള കായംകുളം സ്വദേശി, കുവൈത്തിൽനിന്നുള്ള 34 വയസ്സുള്ള എടത്വ സ്വദേശി, കുവൈത്തിൽനിന്നുള്ള 48 വയസ്സുള്ള എടത്വ സ്വദേശി, കിർഗിസ്താനിൽനിന്നുള്ള 21 വയസ്സുള്ള ബുധനൂർ സ്വദേശി, കുവൈത്തിൽനിന്നുള്ള 54 വയസ്സുള്ള പാലമേൽ സ്വദേശി, ദു​ൈബയിൽനിന്നുള്ള 36 വയസ്സുള്ള ഭരണിക്കാവ് സ്വദേശി, സൗദിയിൽനിന്നുള്ള 33 വയസ്സുള്ള മുതുകുളം സ്വദേശി, ബംഗളൂരിൽനിന്നുള്ള 58 വയസ്സുള്ള മുതുകുളം സ്വദേശി, ജമ്മു-കശ്മീരിൽനിന്നുള്ള 39 വയസ്സുള്ള മാരാരിക്കുളം സ്വദേശി, ഡാർജീലിങ്ങിൽനിന്നുള്ള 31 വയസ്സുള്ള കരുവാറ്റ സ്വദേശി, ഡൽഹിയിൽനിന്നുള്ള 59 വയസ്സുള്ള എടത്വ സ്വദേശിനി, ബംഗളൂരുവിൽനിന്നുള്ള 70 വയസ്സുള്ള താമരക്കുളം സ്വദേശി, മും​െബെയിൽനിന്നുള്ള 20 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി, 56 വയസ്സുള്ള കുമാരപുരം സ്വദേശിനി, ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട​ രോഗം സ്ഥിരീകരിച്ച സമ്പർക്കപ്പട്ടികയിലുള്ള ഏഴ്​ പള്ളിത്തോട് സ്വദേശികൾ, എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള കോടംതുരുത്ത്, രണ്ട്​ പാണാവള്ളി, മൂന്ന്​ കുത്തിയതോട്, നാലു പട്ടണക്കാട്, എഴുപുന്ന, ചേർത്തല സ്വദേശികൾ, നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ രണ്ട് ഉദ്യോഗസ്ഥർ, ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ സമ്പർക്കപ്പട്ടികയി​െല രണ്ട് നൂറനാട്, രണ്ട്​ വള്ളികുന്നം സ്വദേശികൾ, കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച മൂന്ന്​ കായംകുളം സ്വദേശികൾ, കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള ഒരു കായംകുളം സ്വദേശിനിയും ഒരു നൂറനാട് സ്വദേശിനിയും, എറണാകുളത്ത് ജോലി ചെയ്യുന്ന 39 വയസ്സുള്ള പാതിരപ്പള്ളി സ്വദേശി, 30 വയസ്സുള്ള തുറവൂർ സ്വദേശി, 55 വയസ്സുള്ള അന്ധകാരനഴി സ്വദേശി എന്നിവർക്കാണണ്​ രോഗം സ്ഥിരീകരിച്ചത്​. 40 വയസ്സുള്ള മാവേലിക്കര സ്വദേശിയുടെ രോഗത്തി​ൻെറ ഉറവിടം വ്യക്തമല്ല. ആകെ 627 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. 360 പേർ രോഗമുക്തരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.