ആദിവാസി മേഖലയെ കാര്‍ഷിക സമൃദ്ധമാക്കാന്‍ 3.74 കോടിയുടെ പദ്ധതി

മറയൂര്‍: ആദിവാസി കുടികളില്‍ പരമ്പരാഗതരീതിയില്‍ ഉൽപ്പാദിപ്പിക്കുന്ന തനത് വിളകള്‍ നിലനിര്‍ത്താനും സാമ്പത്തിക വളര്‍ച്ചക്കുമായി നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന 3.74 കോടിയുടെ പദ്ധതിക്ക്​ തുടക്കമായി. 24 കോടിയുടെ പദ്ധതിയില്‍ ആദ്യഘട്ടമായി 500 ഏക്കറിലാണ്​ 3.74 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്​. ഡീൻ കുര്യാക്കോസ്​ എം.പി ഉദ്​ഘാടനം നിർവഹിച്ചു. മറയൂര്‍ പഞ്ചായത്തില്‍ മൂന്ന് ക്ലസ്​റ്ററുകള്‍ രൂപവത്​കരിച്ച് തായ്അണ്ണന്‍ കുടി, ഈച്ചാംപെട്ടി, ഇരുട്ടുള്ള, പുതുക്കുടി, വെള്ളക്കല്‍ കുടി, ഇന്ദിരാനഗര്‍, ആലംപെട്ടി, പുറവയല്‍, കരിമുട്ടി, മുളകംമുട്ടി എന്നീ ആദിവാസി കുടികളിലാണ് പദ്ധതി നടപ്പാക്കുന്നത്. മറയൂര്‍ പഞ്ചായത്തിലെ ആദിവാസി കുടികള്‍ സന്ദര്‍ശിച്ച നബാര്‍ഡ് അധികൃതർ പ്രദേശത്തെ വിളകളെക്കുറിച്ച് ആരായുകയും പദ്ധതി വിജയമാകുമെന്ന്​ വിലയിരുത്തുകയും ചെയ്​തിട്ടുണ്ട്​. അഞ്ച് വര്‍ഷം നീളുന്ന പദ്ധതിയില്‍ കാപ്പി, കുരുമുളക് എന്നിവക്കാണ്​ മുന്‍തൂക്കം. കര്‍ഷകരിൽനിന്ന്​ വിത്ത്​ വിലകൊടുത്ത് വാങ്ങി അവരുടെ സ്ഥലത്ത് തന്നെ കൃഷി ചെയ്​ത്​​ ആദിവാസി മേഖലയിലെ കാര്‍ഷിക വിളകള്‍ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ നടത്തിപ്പ്​ ചുമതല ഹൈറേഞ്ച് സംരക്ഷണ സമിതിക്കാണ്. ഉദ്ഘാടന ചടങ്ങില്‍ ദേവികുളം സബ്​ കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, മറയൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ ഉഷാ ഹെന്‍ട്രി ജോസഫ്, നബാര്‍ഡ് ജനറല്‍ മാനേജര്‍ ആര്‍. ശങ്കരനാരായണന്‍, ഫാ. മാത്യു തടത്തില്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി. വിനോദ്, ഇടുക്കി രൂപത ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍, ഫാ. ജോസഫ് പ്ലാക്കിക്കല്‍, ഫാ. ജോസഫ് വെഴിഞ്ഞാലിൽ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം TDL101 marayoor ആദിവാസി കുടികളില്‍ തനത് വിളകള്‍ സംരക്ഷിക്കാൻ നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി ഡീൻ കുര്യാക്കോസ്​ എം.പി ഉദ്​ഘാടനം ചെയ്യുന്നു ഗാന്ധിദര്‍ശന്‍ സമിതി അഭിനന്ദിച്ചു ഇടുക്കി: കുടിയേറ്റ കര്‍ഷകരുടെ ചിരകാല സ്വപ്നമായ ഉടുമ്പന്നൂര്‍-കൈതപ്പാറ-വാഴത്തോപ്പ് റോഡ് സാക്ഷാത്കരിക്കാൻ നേതൃത്വം കൊടുത്ത മന്ത്രി റോഷി അഗസ്​റ്റിൻ, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവരെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി ജില്ല കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡൻറ്​ പി.ഡി. ജോസഫി​ൻെറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എ.പി. ഉസ്മാന്‍, എം.ഡി. അര്‍ജുനന്‍, ആന്‍സി തോമസ്, റോയി കൊച്ചുപുര, എന്‍.ജെ. ജോസ്, ടിൻറു സുഭാഷ്, ജോബി തയ്യില്‍, സി.പി. സലിം, പി.ടി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.