രാജാക്കാട് മർച്ചന്റ്സ്​​ അസോ. കുടുംബ സംഗമം 20ന്

രാജാക്കാട്: മർച്ചന്റ്​സ്​ അസോസിയേഷൻ രാജാക്കാട് യൂനിറ്റിന്‍റെ 42ാം വാർഷികവും കുടുംബ സംഗമവും 20ന് ഉച്ചക്ക്​ രണ്ടുമുതൽ രാജാക്കാട് മർച്ചന്‍റ്​സ്​ അസോസിയേഷൻ ഗെസ്റ്റ്​ ഹൗസ് ഓഡിറ്റോറിയത്തിലെ ടി. നസിറുദ്ദീൻ നഗറിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. യൂനിറ്റ് അംഗങ്ങൾക്ക് സ്നേഹോപഹാരം, മുൻകാല പ്രവർത്തകരെ ആദരിക്കൽ, ലാഭവിഹിതം വിതരണം എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.