കേരള സർവകലാശാല 2

നാലാം സെമസ്​റ്റർ ബിരുദാനന്തരബിരുദ പരീക്ഷ തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ ട്രിപിള്‍ ലോക്ഡൗണ്‍ കാരണം ജൂലൈ 6, 8,10 തീയതികളില്‍ മാറ്റിെവച്ച നാലാം സെമസ്​റ്റർ ബിരുദാനന്തരബിരുദ പരീക്ഷകള്‍ (അഫിലിയേറ്റഡ് കോളജുകള്‍) യഥാക്രമം ആഗസ്​റ്റ്​ 21, 24, 26 തീയതികളില്‍ രാവിലെ 9.30ന് അതത്​ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കോവിഡ് കാരണം ജൂലൈ 6, 8, 10 തീയതികളില്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത തിരുവനന്തപുരം കോർപറേഷന്‍ പരിധിയിലല്ലാത്ത മറ്റ്​ വിദ്യാർഥികൾക്കും ഈ അവസരം ഉപയോഗിക്കാം. ജൂലൈ 1, 3 തീയതികളില്‍ നടന്ന നാലാം സെമസ്​റ്റർ ബിരുദാനന്തരബിരുദ പരീക്ഷകള്‍ കോവിഡ് 19 കാരണം എഴുതാന്‍ കഴിയാത്ത വിദ്യാർഥികള്‍ക്ക് ഈ പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 7, 9 തീയതികളില്‍ സർവകലാശാല പരിധിയിലെ അഫിലിയേറ്റഡ് കോളജുകളില്‍ എഴുതാം. ഈ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ku.controller@keralauniversity.ac.in എന്ന ഇ മെയിലിലേക്ക് ആഗസ്​റ്റ്​ 20ന് വൈകുന്നേരം മൂന്നിനകം അവരവരുടെ പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ (main, subject, candidatecode, optedcentre) അറിയിക്കണം. സ്പെഷല്‍ പരീക്ഷ കോവിഡ് പശ്ചാത്തലത്തില്‍ ആറാം സെമസ്​റ്റര്‍ പരീക്ഷക്ക്​ രജിസ്​റ്റര്‍ ചെയ്യാന്‍ കഴിയാത്ത അർഹരായ വിദ്യാർഥികൾക്കും രജിസ്​റ്റര്‍ ചെയ്തശേഷം പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാർഥികൾക്കും സ്പെഷല്‍ പരീക്ഷ സെപ്റ്റംബര്‍ 15 മുതല്‍ നടത്താന്‍ കേരള സർവകലാശാല തീരുമാനിച്ചു. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥി‍കള്‍ അതത്​ കോളജിലെ പ്രിൻസിപ്പൽ മുഖാന്തരം സർവകലാശാലയെ അറിയിക്കണം. രജിസ്​റ്റര്‍ ചെയ്യാത്ത വിദ്യാർഥികള്‍ പ്രിൻസിപ്പൽ മുഖേന ഓഫ്‌ലൈനായി അപേക്ഷ സെപ്റ്റംബര്‍ എട്ടിനകം സർവകലാശാലയില്‍ എത്തിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.