Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTകേരള സർവകലാശാല 2
text_fieldsbookmark_border
നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷ തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ ട്രിപിള്‍ ലോക്ഡൗണ്‍ കാരണം ജൂലൈ 6, 8,10 തീയതികളില്‍ മാറ്റിെവച്ച നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകള്‍ (അഫിലിയേറ്റഡ് കോളജുകള്‍) യഥാക്രമം ആഗസ്റ്റ് 21, 24, 26 തീയതികളില്‍ രാവിലെ 9.30ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കോവിഡ് കാരണം ജൂലൈ 6, 8, 10 തീയതികളില്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത തിരുവനന്തപുരം കോർപറേഷന്‍ പരിധിയിലല്ലാത്ത മറ്റ് വിദ്യാർഥികൾക്കും ഈ അവസരം ഉപയോഗിക്കാം. ജൂലൈ 1, 3 തീയതികളില്‍ നടന്ന നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകള്‍ കോവിഡ് 19 കാരണം എഴുതാന്‍ കഴിയാത്ത വിദ്യാർഥികള്‍ക്ക് ഈ പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 7, 9 തീയതികളില്‍ സർവകലാശാല പരിധിയിലെ അഫിലിയേറ്റഡ് കോളജുകളില്‍ എഴുതാം. ഈ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ku.controller@keralauniversity.ac.in എന്ന ഇ മെയിലിലേക്ക് ആഗസ്റ്റ് 20ന് വൈകുന്നേരം മൂന്നിനകം അവരവരുടെ പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ (main, subject, candidatecode, optedcentre) അറിയിക്കണം. സ്പെഷല്‍ പരീക്ഷ കോവിഡ് പശ്ചാത്തലത്തില്‍ ആറാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത അർഹരായ വിദ്യാർഥികൾക്കും രജിസ്റ്റര്‍ ചെയ്തശേഷം പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാർഥികൾക്കും സ്പെഷല്‍ പരീക്ഷ സെപ്റ്റംബര്‍ 15 മുതല്‍ നടത്താന്‍ കേരള സർവകലാശാല തീരുമാനിച്ചു. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ അതത് കോളജിലെ പ്രിൻസിപ്പൽ മുഖാന്തരം സർവകലാശാലയെ അറിയിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാർഥികള്‍ പ്രിൻസിപ്പൽ മുഖേന ഓഫ്‌ലൈനായി അപേക്ഷ സെപ്റ്റംബര്‍ എട്ടിനകം സർവകലാശാലയില്‍ എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story