P/4 lead..... സർക്കാർ പറഞ്ഞ് പറ്റിച്ചു, ആദിവാസികൾ ഹൈകോടതിയിൽ ചെറുതോണി: പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്‍റേഷനിൽനിന്ന് ആദിവാസികളെ കുടിയിറക്കിയിട്ട് 12 വർഷം. കാട്ടാന ആക്രമണത്തിൽനിന്ന് രക്ഷനേടുന്നതിന് വാസയോഗ്യമായ ഭൂമി നൽകണമെന്നാവശ്യപ്പെട്ട് പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്‍റേഷൻ കൈയേറി താമസമാരംഭിച്ച കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. ഇപ്പോഴും പരിഹാരമില്ലാതെ നീളുകയാണ് പെരിഞ്ചാംകുട്ടിയിലെ ആദിവാസികളുടെ ഭൂപ്രശ്നം. 2008ലാണ് പ്രശ്നങ്ങളുടെ തുടക്കം. വാസയോഗ്യമായ ഭൂമിക്കായി ആദിവാസികൾ ദേവികുളം ഡി.എഫ്.ഒ ഓഫിസിനു മുന്നിൽ സമരം ആരംഭിച്ചതോടെ മന്ത്രി ഇടപെട്ടു. ഒരു മാസത്തിനകം ഭൂമി നൽകാമെന്നായിരുന്നു ഉറപ്പ്. അതുവരെ വാത്തിക്കുടി ട്രൈബൽ ഹോസ്റ്റലിൽ താമസിക്കാൻ അനുവാദം നൽകി. 2008 സെപ്റ്റബർ 13ന് താമസം തുടങ്ങി. പക്ഷേ, സർക്കാർ വാക്കുപാലിച്ചില്ല. തുടർന്ന് ആദിവാസികൾ ഒക്ടോബർ 14 മുതൽ 17 ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തി. വീണ്ടും സർക്കാറിന്‍റെ ഉറപ്പിൽ സമരം നിർത്തി. മന്ത്രി പറഞ്ഞ 2009 ജനവരി 16 വരെ കാത്തിരുന്നിട്ടും ഭൂമി കിട്ടാതെവന്നതോടെ ആദിവാസികൾ കൂട്ടത്തോടെ പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്‍റേഷൻ കൈയേറി താമസമാരംഭിച്ചു. ഇതിൽ 16 കുടുംബങ്ങളെ നിലനിർത്തി ബാക്കി 161 കുടുംബങ്ങളെ 2010 ഫെബ്രുവരി 12ന് കുടിയൊഴിപ്പിച്ചു. ഇവർ ഇടുക്കി കലക്ടറേറ്റിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങി. ഇതിനിടെ, എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റു. കുടിയൊഴിപ്പിക്കപ്പെട്ട 161 കുടുംബങ്ങൾക്ക് അതേസ്ഥലത്തുതന്നെ ഒരേക്കർ ഭൂമിനൽകി പുനരധിവസിപ്പിക്കുമെന്ന് 2017 ഫെബ്രുവരി 25ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പ്രഖ്യാപിച്ചു. ഇതോടെ, ആദിവാസികൾ കലക്ടറേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചു. പക്ഷേ, രണ്ടാം പിണറായി സർക്കാർ വന്നിട്ടും ആദിവാസികളുടെ ഭൂപ്രശ്നത്തിന് പരിഹാരമായില്ല. ഇതിനിടെ, സമരസമിതി നേതാവ് മറ്റൊരു പദ്ധതിയിൽ ഭൂമി തരപ്പെടുത്തി സമരത്തിൽനിന്ന് പിന്മാറി. തുടർന്ന് ആദിവാസികൾ മലയരയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിയിൽനിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ആദിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.