മന്ത്രിസഭാ വാര്‍ഷികം: സെമിനാര്‍ 10 മുതല്‍

ഇടുക്കി: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച്​ 10 മുതല്‍ 15വരെ വാഴത്തോപ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിക്കും. 10ന് ഉച്ചക്ക്​ രണ്ടിന്​ സുഭിക്ഷ കേരളം-കൃഷിയും മൃഗസംരക്ഷണവും ക്ഷീരവികസനവും 11ന് ഉച്ചക്ക്​ രണ്ടിന്​ ഇടുക്കിയും ടൂറിസവും 12ന് ഉച്ചക്ക്​ രണ്ടിന്​ പ്രാദേശിക പദ്ധതി ആസൂത്രണം, ലൈഫ് മിഷന്‍, ജല്‍-ജീവന്‍ മിഷന്‍, 13ന് ഉച്ചക്ക്​ രണ്ടിന്​ വിദ്യാഭ്യാസവും നൈപുണ്യ വികസനവും കരിയര്‍ ഗൈഡന്‍സും 14ന് ഉച്ചക്ക്​ രണ്ടിന്​ സഹകരണം, വ്യവസായം, കുടുംബശ്രീ സംരംഭങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ വികസനം, 15ന് ഉച്ചക്ക്​ രണ്ടിന്​ മത്സ്യകൃഷിയും മാലിന്യസംസ്‌കരണവും വനിത ശിശുവികസനം എന്നീ വിഷയങ്ങളിലാണ്​ സെമിനാര്‍. ഈ റോഡിലൂടെ എങ്ങനെ നടക്കും? ചെറുതോണി: പിള്ള സിറ്റി-വണ്ടന്മേട് കവല റോഡിൽ യാത്ര ദുരിതമാകുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടിയേറ്റ മേഖലയായ ഈ പ്രദേശത്തോട് അധികൃതർ അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആലപ്പുഴ-മധുര സംസ്ഥാനപാതയിൽനിന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടിയേറ്റ മേഖലകളായ മക്കുവള്ളി, മനയത്തടം, കൈതപ്പാറ, മൈലപ്പുഴ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാനുള്ള റോഡാണ് പിള്ള സിറ്റി - വണ്ടന്മേട് കവല റോഡ്. 70 വർഷത്തോളം പഴക്കമുള്ള ഈ റോഡ് ടാർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിക്ക് അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 14ആം വാർഡ് ഉൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് റോഡ്​ കടന്നു പോകുന്നത്. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ വഴി അടിയന്തരമായി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. TDL Road പിള്ളസിറ്റി - വണ്ടന്മേട് കവല റോഡ്​ തകർന്നനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.