തടിയമ്പാട്‌ കളിക്കളത്തിന്​ പുനർജന്മം

ചെറുതോണി: കായിക പ്രേമികൾക്ക് പ്രതീക്ഷയേകി തടിയമ്പാട്‌ കളിസ്ഥലത്തിന്​ ശാപമോക്ഷം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോളിന്റെ നേതൃത്വത്തിൽ ഒരു പറ്റം കായിക പ്രേമികളും ഡി.വൈ.എഫ്.ഐ തടിയംമ്പാട് യൂനിറ്റ്​ പ്രവർത്തകരും കൈകോർത്തതോടെ കളിക്കളത്തിന്​ പുനർജന്മമായി. കലാ,കായിക രംഗങ്ങളിൽ രണ്ടു തലമുറക്ക് വെളിച്ചം പകർന്ന സഹ്യാലയ ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിലുള്ളതാണ്​ ഗ്രൗണ്ട്. 1985ന്‍റെ തുടക്കത്തിൽ കായിക സ്നേഹികളായ ഏതാനും ചെറുപ്പക്കാർ ചേർന്ന്​ രൂപം കൊടുത്ത ഈ സാംസ്​കാരിക കേന്ദ്രം സ്പോർട്സിനാണ്​ മുൻഗണന നൽകിയിരുന്നത്​. ഒഴിവു സമയങ്ങൾ ഉല്ലാസപ്രദമാക്കാൻ ആശ്രയം ഈ വായനശാലയും ക്ലബ്ബുമായിരുന്നു. തടിയമ്പാട് ടൗണിൽ സ്വന്തമായി ഒന്നരയേക്കർ സ്ഥലത്ത് കളിക്കളം കൂടി ഉണ്ടായതോടെ നാടിന്‍റെ മുഖഛായ തന്നെ മാറി. ക്ലബ്​ ആരംഭിച്ച കാലം മുതൽ രക്ഷാധികാരിയായി പ്രവർത്തിക്കുന്നത് ദേവസ്യാ വർഗീസാണ്. ക്ലബിന്‍റെ കീഴിൽ രൂപവത്​കരിച്ച ഫുട്​ബാൾ ടീമുകളും ക്രിക്കറ്റ്​ ടീമും ജില്ലകൾക്കകത്തും പുറത്തും മത്സരിച്ച് നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ````````````` ഫോട്ടോ തടിയമ്പാട്ടെ ഗ്രൗണ്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.