തൊടുപുഴ: പൊതുമരാമത്ത് വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ നെയ്യശ്ശേരി-തോക്കുമ്പൻ സാഡിൽ റോഡിന്‍റെ ടെൻഡർ നടപടിക്ക് തുടക്കം. കരിമണ്ണൂരിൽനിന്ന് ആരംഭിച്ച് തൊമ്മൻകുത്ത് -നാരുംകാനം-വണ്ണപ്പുറം-മുള്ളരിങ്ങാട് -പട്ടയക്കുടി വരെയുള്ള 30 കിലോമീറ്റർ ദൂരമാണ് ആധുനിക രീതിയിൽ നിർമിക്കുന്നത്. ഇതിന്‍റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കെ.എസ്.ടി.പി നേരത്തേ തയാറാക്കിയിരുന്നു. 132 കോടിയാണ് റോഡ് വികസന പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ജർമൻ ബാങ്കിന്‍റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൊമ്മൻകുത്ത്, ആനയാടി കുത്ത്, കോട്ടപ്പാറ, മീനുളിയാൻ പറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് റോഡു വികസന പദ്ധതി സഹായകമാകും. 24 മാസത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തീകരിക്കണം. റോഡ് നിർമാണത്തിനുള്ള തടസ്സങ്ങൾ നിയമസഭയിൽ പി.ജെ. ജോസഫ് എം.എൽ.എ ഉന്നയിച്ചിരുന്നു. തൊമ്മൻകുത്ത്, വെള്ളക്കയം എന്നിവിടങ്ങളിൽ പുതിയ പാലവും ഇതോടനുബന്ധിച്ച് ഉണ്ടാകും. ഒട്ടേറെ കലുങ്കുകളും പുതുതായി നിർമിക്കും. ചെറിയ പാലങ്ങളും പുതുക്കിപ്പണിയും. തൊമ്മൻകുത്ത് മുതൽ വണ്ണപ്പുറം വരെയുള്ള ഭാഗം ആധുനിക രീതിയിൽ നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് പട്ടയംകവല: നാടിന്‍റെ നന്മക്കായി ലഹരിക്കെതിരെ കൈകോർക്കാം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് പട്ടയം കവല മമ്പഉൽ ഖൈറാത്ത് ജുമുഅ മസ്ജിദിന്‍റെയും മമ്പഉൽ ഖൈറാത്ത് യുവജന ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. മഹല്ല് പ്രസിഡന്‍റ് വി.എം അൻസാരി അധ്യക്ഷതവഹിച്ചു. മഹല്ല് ചീഫ് ഇമാം അബ്ദുൽ ജലീൽ ഫൈസി ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രവന്‍റിവ് ഓഫിസർ ശ്രീ സെബാസ്റ്റ്യൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ശ്രീമതി ബിന്ദു എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കബീർ, എക്സൈസ് ഓഫിസർ ബഷീർ, മഹല്ല് സെക്രട്ടറി എ.എം. അലിയാർ, യുവജന ഫെഡറേഷൻ സാരഥികളായ എൻ.പി ഷാനവാസ്, മുഹമ്മദ് ഷഹീൻഷാ, നിയാസ്, ഷിനാജ് എന്നിവർ സംസാരിച്ചു. പച്ചക്കറി കൃഷിയിൽ പരിശീലനം തൊടുപുഴ: സുദർശനം സ്പെഷൽ സ്കൂളിനോടനുബന്ധിച്ചിട്ടുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികൾക്ക് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പരിശീലന പരിപാടിക്ക് റിട്ട. കൃഷി ഓഫിസർ കെ.കെ. ശ്രീകുമാർ നേതൃത്വം നൽകി. ഗ്രോബാഗ് ഉപയോഗിച്ച് വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പരിശീലനം നൽകുന്നതിന് ലക്ഷ്യമിട്ടാണ് സുദർശനം സ്പെഷൽ സ്കൂളിനോട് അനുബന്ധിച്ച് തൊഴിൽ പരിശീലനകേന്ദ്രം ആരംഭിച്ചത്. സ്കൂൾ അധ്യാപകൻ ജിജോ ജോസ്, ദീനദയ സേവാ ട്രസ്റ്റ് ചെയർമാൻ പ്രഫ.പി.ജി. ഹരിദാസ്, ട്രസ്റ്റ് അംഗങ്ങളായ സജിമോൻ മണക്കാട്, രാജേഷ്, ലേഖാ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.