വന്യജീവികളെ പിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

അടിമാലി: വനത്തിൽ അതിക്രമിച്ചുകയറി വന്യജീവികളെ പിടിക്കാൻ ശ്രമിച്ചയാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ചിന്നക്കനാൽ വനമേഖലയിൽ കയറി ഇരുമ്പുകൊണ്ടുള്ള കുരുക്കുണ്ടാക്കി വന്യജീവികളെ പിടിക്കാൻ ശ്രമിച്ച കേസിലാണ് അപ്പർ സൂര്യനെല്ലി സ്വദേശി മോസസ് (42) പിടിയിലായത്. ചിന്നക്കനാൽ സെക്​ഷൻ ഫോറസ്റ്റർ പി. ശ്രീകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ രതീഷ് മോഹനൻ, റിസർവ് ഫോറസ്റ്റ് വാച്ചർ എസ്. അരുൺ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. idl adi 8 arest ചിത്രം. മോസസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.