മുട്ടത്ത്​ പാതയോര സൗന്ദര്യവത്​കരണം

മുട്ടം: പാതയോര സൗന്ദര്യവത്​കരണ പദ്ധതിയുമായി മുട്ടം ഗ്രാമ പഞ്ചായത്ത്. മലങ്കര ടൂറിസം പദ്ധതിയുടെ കവാടമായ പെരുമറ്റം മുതൽ ശങ്കരപ്പിള്ളി വരെയുള്ള പാതയോരമാണ് ആദ്യഘട്ടത്തിൽ സൗന്ദര്യവത്​കരിക്കുക. തുടർന്ന്​ പഞ്ചായത്തിലെ പ്രധാന പാതയോരങ്ങളിലെല്ലാം പൂച്ചെടികൾ നടും. വ്യാപാരികൾ, ധനകാര്യ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ശേഷം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പൂച്ചെടികൾ നട്ട് പരിപാലിക്കും. വീതിയുള്ള ഭാഗങ്ങളിൽ ഇരിപ്പിടങ്ങളും സ്ഥാപിക്കും. നിശ്ചിത പ്രദേശം ഏറ്റെടുത്ത് സൗന്ദര്യവത്​കരിക്കുന്നവർക്ക് തങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം സ്ഥാപിക്കാൻ അനുമതി നൽകുമെന്ന്​ പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.