അടിമാലിയിൽ നിയന്ത്രണം കടുപ്പിക്കുന്നു

അടിമാലി: ഗ്രാമപഞ്ചായത്തിൽ കർശന ലോക്​ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പഞ്ചായത്ത്‌ പ്രദേശത്ത് അനാവശ്യയാത്ര നടത്തുന്ന ഓട്ടോ, ടാക്സി വാഹനങ്ങൾക്കെതിരെ നടപടി എടുക്കാനും ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ട​ുപോകുന്ന വാഹനങ്ങൾ നിയന്ത്രിക്കാനും തീരുമാനിച്ചു. ട്രിപ് സർവിസ് നടത്തുന്ന ഓട്ടോ ടാക്സികൾ പിടിച്ചെടുക്കും. രോഗികളുമായും മറ്റു അത്യാവശ്യക്കാരുമായും വരുന്ന വാഹനങ്ങൾ മറ്റ് യാത്രകൾ നടത്തരുത്. അടിമാലി ടൗൺ ഭാഗത്ത്‌ രാവിലെ മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​. പൊലീസ്, മോട്ടോർ വെഹിക്കിൾ, ആരോഗ്യ വകുപ്പുകളുടെയും വാഹന തൊഴിലാളി നേതാക്കളുടെയും സംയുക്ത യോഗത്തിലാണ്​ തീരുമാനം. പ്രസിഡൻറ്​ ഷേർലി മാത്യു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.