ജില്ലയിൽ മഴ കനത്തു; മൂന്ന്​ ദിവസം മഞ്ഞ അലർട്ട്

പലയിടത്തും താഴ്​ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ മൂലമറ്റം: ജില്ലയിൽ മഴ വീണ്ടും കനത്തു. അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ​പ്രവചിച്ച്​ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർവരെ മഴക്ക് സാധ്യത ഉള്ളതായാണ്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​ൻെറ പ്രവചനം. ജില്ലയിൽ ചൊവ്വാഴ്​ച 6.2 മി.മീ. മഴയാണ് ലഭിച്ചത്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ ഒന്നുവരെ കാലയളവിൽ 2267.8 മി.മീ. മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ലഭിച്ചത് 1789.7 മി.മീ. മഴ മാത്രമാണ്. ഇത് 21 ശതമാനത്തി​ൻെറ കുറവാണ്. ബുധനാഴ്​ച ഹൈറേഞ്ചിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായിരുന്നു. പലയിടത്തും താഴ്​ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിനടിയിലായി. മഴ തുടരുന്നതിനാൽ ഏതാനും ആഴ്ചകളായി മലങ്കര ഡാമി​ൻെറ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുകയാണ്. ആറ് ഷട്ടറുകളിൽ ഓരോന്നും 10 സെ.മീ. വീതം ഉയർത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. മഴ തുടർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും. ഡാമി​ൻെറ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. നിലവിൽ 39.24 മീറ്റർ ജലമാണ് സംഭരണിയിൽ ഉള്ളത്. ഇത് പരമാവധി സംഭരണശേഷിയുടെ 75 ശതമാനമാണ്. ജലനിരപ്പ് 40.70 മീറ്ററിൽ എത്തിയാൽ ബ്ലൂഅലർട്ടും 41ൽ ഓറഞ്ച് അലർട്ടും 41.30ൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. മലങ്കര ജലവൈദ്യുതി നിലയത്തിൽ .0684 ദശലക്ഷം യൂനിറ്റാണ്​ വൈദ്യുതി ഉൽപാദനം. --- ചിത്രം (എഫ്​.ടി.പിയിൽ) TDL106 malankara dam മലങ്കര ഡാമി​ൻെറ ആറ്​ ഷട്ടറുകളും ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.