വ്യാപാരിയുടെ ആത്​മഹത്യ: കുടുംബത്തെ സർക്കാർ സംരക്ഷിക്കണം -മർച്ചൻറ്​സ്​ അസോസിയേഷൻ

തൊടുപുഴ: അടിമാലി ഇരുമ്പുപാലത്ത് ആത്മഹത്യ ചെയ്ത വ്യാപാരിയുടെ കുടുംബ​െത്ത സർക്കാർ ഏറ്റെടുക്കണമെന്നും മരണമടഞ്ഞ വിനോദി​ൻെറ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കണമെന്നും തൊടുപുഴ മർച്ചൻറ്സ്​ അസോസിയേഷൻ. വ്യാപാരമേഖല തകർച്ചയിൽ നിൽക്കുന്ന സാഹചര്യത്തിൽ ധനകാര്യസ്ഥാപനങ്ങളെ കയറൂരി വിടാതെ വായ്പ തിരിച്ചടവിന് ഇളവ് അനുവദിക്കുകയും, വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുകയും, കെട്ടിട മുറികളിലെ വാടക കുറച്ചു തരികയും, വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുകയും ചെയ്യണമെന്ന് തൊടുപുഴ വ്യാപാരഭവനിൽ കൂടിയ അടിയന്തര സെക്ര​േട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡൻറു​മാരായ ടോമി സെബാസ്​റ്റിൻ, അജീവ് പി., സാലി എസ്. മുഹമ്മദ്‌, ജോയൻറ്​ സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.