പണമൊന്നും വേണ്ടന്നേ, നിങ്ങടെ വയറുനിറഞ്ഞാ മതി

* വ്യത്യസ്​തമാണ്​ കാഞ്ഞാറിലെ ഈ സ്​നേഹത്തട്ടുകട കാഞ്ഞാർ: ലോക്​ഡൗൺ കാലത്ത്​ കാഞ്ഞാർ വഴി വിശന്ന വയറുമായി എന്തായാലും സഞ്ചരിക്കേണ്ടിവരില്ല. ഇവിടെ ആരംഭിച്ച സ്​​േനഹ തട്ടുകടയിൽനിന്ന്​ നിങ്ങൾക്ക്​ സൗജന്യമായി ഭക്ഷണം വാങ്ങി വയറുനിറച്ച്​ കഴിക്കാം. കഞ്ഞാർ ടൗണിൽ ​െപാലീസ് സ്​റ്റേഷ​ൻെറ എതിർവശത്തായാണ്​ വഴിയാത്രികർക്ക്​ ഡി.വൈ.എഫ്​.ഐ നേതൃത്വത്തിൽ സ്നേഹ തട്ടുകട തുറന്നത്. എട്ടുദിവസമായി പ്രവർത്തനമാരംഭിച്ച തട്ടുകടയുടെ സമയം വൈകീട്ട് അഞ്ചുമുതൽ എട്ടുവരെയാണ്. ചപ്പാത്തിയും ചിക്കനും, കപ്പയും മീനും പൊറോട്ടയും വെജിറ്റബിൾ കറിയും, കപ്പ ബിരിയാണി തുടങ്ങി വ്യത്യസ്ത വിഭവങ്ങളാണ് തട്ടുകടയിൽനിന്ന്​ നൽകുന്നത്. നിരവധി സുമനസ്സുകളുടെ സഹായത്താലാണ്​ തട്ടുകടയുടെ പ്രവർത്തനം. റോഡരികിൽതന്നെ നിങ്ങൾ ഭക്ഷണം കഴിച്ചോ എന്ന ബോർഡുമായി പ്രവർത്തകർ നിൽക്കുന്നുണ്ടാകും. കടയിൽ ഉണ്ടാക്കിയ ഭക്ഷണം പാർ​സലായാണ്​ നൽകുന്നത്​. വഴിയാത്രക്കാർ, ഡ്രൈവർമാർ തുടങ്ങിയവർക്കൊക്കെ തട്ടുകട ആശ്വാസമാകുന്നുണ്ട്​. ലോക്‌ഡൗൺ അവസാനിക്കുന്നതുവരെ തട്ടുകടയുടെ പ്രവർത്തനം തുടരാനാണ്​ ഇവരുടെ തീരുമാനം. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ്​ കെ.എൻ. ഷിയാസ്, സി.പി.എം കാഞ്ഞാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.വി. സുനിൽ, ഡി.വൈ.എഫ്.ഐ കാഞ്ഞാർ മേഖല സെക്രട്ടറി മുഹമ്മദ് നസീം, പ്രസിഡൻറ്​ അരുൺ തങ്കച്ചൻ, റഷീദ് കണ്ടത്തിൽ, അലിക്കുഞ്ഞ്, ഉമ്മർ മുഹമ്മദ്, അമീർ ഷാജി, ഷാനു സലീം, ജവിൻ ജേക്കബ്, ആകാശ് തങ്കച്ചൻ, സിബിൻ സാബു തുടങ്ങിയവരാണ്​ സ്നേഹ തട്ടുകടയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.​ TDL THATTUKADA കാഞ്ഞാറിൽ തട്ടുകടക്ക്​ മുന്നിൽ വാഹനയാത്രക്കാർക്ക്​ ​ഭക്ഷണം നൽകുന്ന പ്രവർത്തകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.