തൊടുപുഴ: എല്ലാ ആയുർവേദ ഡിസ്പെൻസറികളിലും ഒ.പി പഞ്ചകർമവിഭാഗം ആരംഭിക്കണമെന്ന് ആയുർവിഷൻ ശിൽപശാല. ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ജനകീയാസൂത്രണ പദ്ധതികളുടെ ശിൽപശാലയിലായിരുന്നു ആവശ്യമുയർന്നത്. ജനകീയാസൂത്രണത്തിൻെറ 25ാം വർഷത്തിൽ ആയുർവേദ പദ്ധതികൾ കാലാനുസൃത തിരുത്തലുകൾക്ക് വിധേയമാക്കുക, പദ്ധതി നടത്തിപ്പ് കാര്യക്ഷമമാകാൻ നിർവഹണ ഉദ്യോഗസ്ഥരുള്ള സ്ഥിരം ഡിസ്പെൻസറികൾ പഞ്ചായത്തുകളിൽ ആരംഭിക്കുക, ഇ. ഡിസ്പെൻസറികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. ഷർമദ് ഖാൻ, വൈസ് പ്രസിഡൻറ് ഡോ. എൻ. രാജേഷ് എന്നിവർ വിഷയാവതരണം നടത്തി. ആയുർവേദ പൊതുജനാരോഗ്യ വിദഗ്ധരായ ഡോ. വി.ജി. ഉദയകുമാർ, ഡോ. എ.പി. ശ്രീകുമാർ എന്നിവർ മോഡറേറ്ററായിരുന്നു. -------------------- കാട്ടുപോത്ത് ചത്തു മറയൂര്‍: മറയൂര്‍ ചിന്നവരയിലെ പാറക്കെട്ടിൽ ഉരുണ്ട് കാട്ടുപോത്ത് ചത്തു. തിങ്കളാഴ്ച രാവിലെ വനപാലകരുടെ പട്രോളിങ്ങിനിടെയാണ് കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടത്. ആറു വയസ്സുള്ള കാട്ടുപോത്താണ് ചത്തത്. വൈകീട്ടോടെ പോസ്റ്റ്മോർട്ടം നടത്തി മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.