മൂലമറ്റം പവർഹൗസിൽ അടിക്കടി തകരാറുകൾ ബോർഡിന്​ തലവേദന

lead ഭൂഗർഭ നിലയം രാഷ്​ട്രത്തിന്​ സമർപ്പിച്ചിട്ട്​ 45 വർഷമാകുന്നു സ്വന്തം ലേഖകൻ ചെറുതോണി: മൂലമറ്റം പവർഹൗസിൽ അടിക്കടിയുണ്ടാകുന്ന തകരാറുകൾ വൈദ്യുതി ബോർഡിന്​ തലവേദനയായി. മുമ്പ്​ കാനഡയിൽ പോയി വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരുടെ മേൽനോട്ടം എപ്പോഴുമുണ്ടായിരുന്നു. അവർ വിരമിച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ തകരാറുകൾ പരിഹരിക്കാൻ പുറത്തുനിന്ന്​ വിദഗ്ധരെ കൊണ്ടുവരാനാണ് ആലോചന. പവർഹൗസിലേക്കുള്ള പ്രഷർ ഷാഫ്റ്റ്, ബട്ടർഫ്ലൈ വാൽവ്, ചേംബർ, സ്പെറിക്കൽ വാൽവ്, കുളമാവിലെ ഇൻടേക്ക്​ ഗെറ്റ്, ജനറേറ്ററുകൾ എന്നിവിടങ്ങളിലായി ചെറുതും വലതുമായ 60 ലധികം പൊട്ടിത്തെറികൾ ഇതുവരെ ഉണ്ടായിട്ടുണ്ട്. 1986 ഫെബ്രുവരി 16നാണ്​ പവർഹൗസിൽ ആദ്യത്തെ തീപിടിത്തമുണ്ടായത്​. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ആറാംനമ്പർ ജനറേറ്റർ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഈ സമയം നൂറോളം ജീവനക്കാരും സന്ദർശിക്കാനെത്തിയ മുന്നൂറോളം വിദ്യാർഥികളും ഉണ്ടായിരുന്നു. നിരവധിപേർ വിഷപ്പുകയേറ്റ്​ ബോധരഹിതരായി. 1992 ഒക്ടോബർ 22ന് സ്വിച്ച് യാർഡിലേക്കുള്ള ഇൻസ്ട്രുമൻെറ് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച്​ വൻ അഗ്​നിബാധയുണ്ടായി. 2002 മേയ് മൂന്നിന്​ ഒരു ജനറേറ്ററി​ൻെറ ട്രാൻസ്ഫോർമർ കത്തിനശിച്ചതിനെത്തുടർന്ന്​ ആറു ജനറേറ്ററുകളുടെ പ്രവർത്തനമാണ്​ നിലച്ചത്. 2003 ആഗസ്​റ്റ്​ 20ന് പവർഹൗസിലേക്ക്​ വെള്ളമെത്തിക്കുന്ന പ്രഷർഷാഫ്റ്റി​ൻെറ സ്‌പെറിക്കൽ വാൽവിന്​ തകരാറുണ്ടായി ആറ്​ ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചു. 2005 സെപ്റ്റംബർ അഞ്ചിന് പവർഹൗസിനോടനുബന്ധിച്ച സ്വിച്ച് യാർഡിൽ പൊട്ടിത്തെറിയുണ്ടായി. ട്രാൻസ്ഫോർമർ കത്തിനശിച്ച്​ ലോവർപെരിയാർ ലൈനി​ൻെറ സി.ടിയിലായിരുന്നു സംഭവം​. 2005ൽ എയർ കണ്ടീഷണർ തകരാറിലായതിനെത്തുടർന്ന് ടർബൈൻ വാട്ടർ കണ്ടക്ടർ ഗവേണിങ്​ ട്രാൻസ്ഫോർമർ ജനറേറ്റർ ഹൗസ് കീപ്പിങ്​ എക്സേറ്റ് എന്നീ ഏഴു സെക്​ഷനുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലായി. പവർഹൗസിലെ താപനില ഗണ്യമായി ഉയരുകയും ചെയ്തു. 2011 ജൂൺ 20ന്​ അഞ്ചാംനമ്പർ ജനറേറ്ററി​ൻെറ കൺട്രോൾ പാനൽ പൊട്ടിത്തെറിച്ച്​ അസി. എൻജിനീയർ മെറിൻ ഐസക് സബ് എൻജിനീയർ കെ.എസ്. പ്രഭ എന്നിവർ മരിച്ചു. 1976 ഫെബ്രുവരി 13ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കുതിര ലാടത്തി​ൻെറ ആകൃതിയിൽ കരിങ്കല്ലിൽ തീർത്ത വിസ്മയ കൂടാരമായ ഭൂഗർഭ നിലയം രാഷ്​ട്രത്തിന്​ സമർപ്പിച്ചത്​ വരുന്ന ശനിയാഴ്ച 45 വർഷം പൂർത്തിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.