മൂന്നാറിലെ ബസ്​ സ്​റ്റോപ്പിൽ അടിസ്ഥാന സൗകര്യങ്ങളില്ല

മൂന്നാര്‍: ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന മൂന്നാറില്‍ ട്രാഫിക് പരിഷ്‌കരണത്തി​ൻെറ ഭാഗമായി മറ്റിസ്ഥാപിച്ച ബസ്​ സ്​റ്റോപ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ഇവിടെ കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും ഒരുക്കാത്തതടക്കം യാത്രക്കാരെ വലക്കുകയാണ്​. മൂന്നാര്‍ ടൗണില്‍ ട്രാഫിക് കുരുക്ക് വർധിച്ചതും കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതി​ൻെറ ഭാഗവുമായാണ് ടൗണില്‍ സ്ഥാപിച്ച ​സ്വകാര്യ ബസ്​ സ്​റ്റോപ് പോസ്‌റ്റ്​ ഓഫിസ് കവലയിലേക്ക് മാറ്റിസ്ഥാപിച്ചത്. സമാന്തര സർവിസ് നടത്തുന്ന ഓട്ടോയും ജീപ്പുകളുമടക്കം മറ്റ് ഭാഗങ്ങളിലേക്ക് മാറ്റിയശേഷം ഒന്നിലധികം ബസുകള്‍ക്ക് നിര്‍ത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ഓട്ടോ- ജീപ്പ് വാഹനങ്ങളുടെ ഇടയിലാണ് നിലവില്‍ ബസ്​സ്​റ്റോപ്. മാത്രമല്ല യാത്രക്കാര്‍ക്ക് ബസില്‍ കയറണമെങ്കില്‍ ഇവര്‍ കനിയണം. കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും നിര്‍മിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കണമെങ്കില്‍ മൂന്നാറില്‍ ബസ്​സ്​റ്റാൻഡ്​ തന്നെ യാഥാർഥ്യമാക്കണം. അതോടൊപ്പം അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യണമെന്നാണ്​ ആവശ്യം. TDL BUS മൂന്നാര്‍ പോസ്​റ്റ്​ ഓഫിസ്​ കവലയിലെ ബസ്​ സ്​റ്റോപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.