വിളവെടുപ്പ് സീസൺ; നിറകണ്ണുകളുമായി കർഷകർ

ലീഡ്​.. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഉൽപാദനത്തിൽ കുറവുണ്ടായതിനുപിന്നാലെ വിലയും കുറഞ്ഞു കട്ടപ്പന: കാപ്പിയുടെയും കുരുമുളകി​ൻെറയും വിളവെടുപ്പ് സീസൺ ആയെങ്കിലും ഉൽപന്നങ്ങളുടെ വിലത്തകർച്ച കർഷകരുടെ കണ്ണ് നനയിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഉൽപാദനത്തിൽ കുറവുണ്ടായതിനു പിന്നാലെയാണ് വിലയും കുറഞ്ഞത്. ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ വില വര്‍ധന പ്രതീക്ഷിച്ചെങ്കിലും കാര്യമായ കയറ്റം ഉണ്ടായില്ല. നിലവില്‍ കാപ്പിക്കുരു കിലോഗ്രാമിന് 72 രൂപയും കാപ്പി പരിപ്പിന് 120 രൂപയുമാണ് മാർക്കറ്റിൽ ലഭിക്കുന്നത്​. കുരുമുളകിനാകട്ടെ കിലോഗ്രാമിന് 325-328 രൂപയാണ് ലഭിക്കുന്നത്​. പച്ചക്കുരുമുളകിന് മാർക്കറ്റിൽ ലഭിക്കുന്നത് കിലോഗ്രാമിന് 100 രൂപയാണ്. 2015ലാണ് കറുത്തപൊന്നിന് എക്കാലത്തെയും മികച്ച വില ലഭിച്ചത്. കിലോഗ്രാമിന് 740 രൂപ വരെ അന്ന് വില ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് ഓരോ വര്‍ഷവും വില കുത്തനെ ഇടിയുന്ന പ്രവണതയാണ് കാണിച്ചത്. വില ഇടിഞ്ഞ്​ 2020ല്‍ കിലോഗ്രാമിന് 280വരെ എത്തിയിരുന്നു. ഈ വര്‍ഷം 300 മുകളിൽ ലഭിക്കുന്നുണ്ടെങ്കിലും ലാഭകരമല്ല. കുറഞ്ഞത് കിലോഗ്രാമിന് 550 രൂപയെങ്കിലും വില ലഭിക്കണം. നിലവിലെ വിലയും കൃഷിചെലവും ഇപ്പോഴത്തെ വിലയുമായി ഒത്തുപോകുന്നതല്ലെന്നാണ് കര്‍ഷകര്‍ പറയുന്നു. ഇത്തവണ കാലാവസ്ഥയിലുണ്ടായ മാറ്റവും രോഗങ്ങളും വിളവിനെ സാരമായി ബാധിച്ചെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫോട്ടോ. വിളവെടുക്കാറായ കാപ്പി TDL കുരുമുളക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.