പ്രവർത്തകരുണ്ടെങ്കിൽ നടപടിയെന്ന്​ കോൺഗ്രസ്​ നേതൃത്വം

കട്ടപ്പന: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ പ്രചാരണ ബോർഡുകൾ തകർത്തതിന്​ പിന്നിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന്​ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ മനോജ് മുരളി. സ്വാഗതസംഘം ചെയർമാൻ ഇ.എം. ആഗസ്തി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. ഇതോടൊപ്പം പാർട്ടി തലത്തിലും അന്വേഷിക്കുമെന്നും കുറ്റം തെളിഞ്ഞാൽ നടപടി എടുക്കുമെന്നും മനോജ് പറഞ്ഞു. ഡി.സി.സി അംഗം ജോയി പൊരുന്നോലി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ജോയി കുടക്കച്ചിറ, ബ്ലോക്ക് സെക്രട്ടറി സിബി പാറപ്പായി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.