മൂന്നാറിൽ കെ.ടി.ഡി.സി കെട്ടിടങ്ങള്‍ തുറന്നുനല്‍കി

മൂന്നാര്‍: കെ.ടി.ഡി.സിയുടെ നവീകരിച്ച കെട്ടിടങ്ങള്‍ മൂന്നാറിൽ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. ആദ്യഘട്ടമായി ലഭിച്ച 3.51കോടി ചെലവഴിച്ച് നിര്‍മിച്ച 25 മുറികളാണ് കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയകുമാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. വിദേശ വിനോദസഞ്ചാരികളടക്കം എത്തുന്ന മൂന്നാറില്‍ അടിസ്ഥാന സൗകര്യം ആധുനിക രീതിയില്‍ മെച്ചപ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. എസ്. രാജേന്ദ്രന്‍ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്​തു. മൂന്നാര്‍ പഞ്ചായത്ത് ​െവെസ് പ്രസിഡൻറ്​ പീറ്റര്‍, പഞ്ചായത്ത് അംഗം റീന മുത്തുകുമാര്‍, കെ.ടി.ഡി.സി എം.ഡി കൃഷ്ണതേജാ എന്നിവര്‍ പങ്കെടുത്തു. ചിത്രം. TDL TEA COUNTY കെ.ടി.ഡി.സിയുടെ മൂന്നാറിലെ നവീകരിച്ച കെട്ടിടങ്ങൾ തുറന്നുനൽകുന്നതി​ൻെറ ഭാഗമായി ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന എസ്. രാജേന്ദ്രന്‍ എം.എൽ.എ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.