ഐശ്വര്യ കേരള യാത്രയുടെ ​ഫ്ലക്​സ്​ കീറി

കട്ടപ്പന: രമേശ്‌ ചെന്നിത്തലയുടെ കേരള യാത്രയുടെ ഫ്ലക്സ് ബോർഡ്‌ കട്ടപ്പനയിൽ കീറിനശിപ്പിച്ച നിലയിൽ. കട്ടപ്പന ഗാന്ധി സ്ക്വയർ, ഇടുക്കി കവല, സെൻട്രൽ ജങ്​ഷൻ എന്നിവിടങ്ങളിലാണ്​ ബോർഡുകൾ ഞായറാഴ്ച രാത്രി നശിപ്പിച്ചത്​. ഡീൻ കുര്യാക്കോസ് എം.പിയുടെ ചിത്രമില്ലാത്ത ഫ്ലക്സ് ബോർഡാണ് നശിപ്പിച്ചത്. ഇത് കോൺഗ്രസിലെ ഗ്രൂപ് ​േപാരി​ൻെറ ഭാഗമാണോയെന്ന് സംശയിക്കുന്നു. സംഭവം നടന്ന സമയത്തെ ടൗണിലെ കടകളിലെ സി.സി ടി.വി ദൃശ്യം പൊലീസ് പരിശോധിച്ചുവരുകയാണ്. യാത്രയോട്​ അനുബന്ധിച്ച്​ ടൗണിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ ഒട്ടുമിക്ക നേതാക്കളുടെയും ചിത്രങ്ങൾ ഉണ്ടെങ്കിലും എം.പിയെ ഒഴിവാക്കിയതിനെക്കുറിച്ച്​ വിശദീകരിക്കാൻ കോൺഗ്രസ്‌ ഭാരവാഹികൾ വിമുഖത പ്രകടിപ്പിച്ചു. ഫോട്ടോ. TDL FLEX BOARD രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ ഭാഗമായി കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്‌ കീറിനശിപ്പിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.