മംഗലംകവല കുടിവെള്ള പദ്ധതി​ അവഗണനയിൽ -യൂത്ത് ഫ്രണ്ട്

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ മംഗലംകവല- നെല്ലിപ്പുഴകവല ജപ്പാൻ കുടിവെള്ള പദ്ധതിയോട്​​ അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന്​ യൂത്ത്​ ഫ്രണ്ട്​ ജോസഫ്​ വിഭാഗം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുടിവെള്ളം വിതരണം കാര്യക്ഷമമാക്കാത്ത പക്ഷം സമരപരിപാടികൾ ആരംഭിക്കുമെന്ന്​ യോഗം മുന്നറിയിപ്പ്​ നൽകി. ജില്ല പ്രസിഡൻറ്​ അഡ്വ. എബി തോമസ്​, സംസ്​ഥാന വൈസ്​പ്രസിഡൻറ്​ ടോണി മാറാമറ്റം, കുട്ടായി കറുപ്പൻ, ഉദീഷ് ഫ്രാൻസീസ്​, എബിൻ വാട്ടപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.