തൊടുപുഴയിൽ വെൽ​െഫയർ പാർട്ടി പ്രതിഷേധ തെരുവ്​

തൊടുപുഴ: സംഘ്പരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡൽഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കാനും പൗരത്വ പ്രക്ഷോഭത്തെ തകർക്കാനുമായി നേതാക്കളെ കേസിൽപെടുത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ​െതാടുപുഴയിൽ 'പ്രതിഷേധ തെരുവ്' സംഘടിപ്പിച്ചു. നിരാപരാധികളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്ത സംഘ്പരിവാർ നേതാക്കളെയും പ്രവർത്തകരെയും അറസ്​റ്റ്​ ചെയ്ത് ജയിലിൽ അടക്കുന്നതിന് പകരം പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ​ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിനെ ഡൽഹി പൊലീസ്​ രണ്ടാംതവണ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്യുകയും സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കളെ ഡൽഹി കലാപത്തിന് നേതൃത്വം നൽകി എന്ന പേരിൽ കള്ളക്കേസിൽ കുടുക്കുന്ന നീക്കങ്ങൾക്കുമെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിപാടികളുടെ ഭാഗമായാണ്​​ പരിപാടി സംഘടിപ്പിച്ചത്​. പ്രതിഷേധ തെരുവ് ജില്ല ജനറൽ സെക്രട്ടറി കെ.എസ്. സുബൈർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ്​ എൽ.കെ. റഹീം സംസാരിച്ചു. സി.എസ്. അബ്​ദുൽ അസീസ് നന്ദിപറഞ്ഞു. തൊടുപുഴ മണ്ഡലം പ്രസിഡൻറ്​ ഷിബു പുത്തൂരാൻ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.