പാഞ്ചാലിമേട് ടൂറിസം പദ്ധതി രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനം ഇന്ന്

ഇടുക്കി: പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തി​​ൻെറ രണ്ടാംഘട്ട വികസന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ബുധനാഴ്​ച രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മൂന്നുകോടി ചെലവഴിച്ചുള്ള പദ്ധതിയില്‍ പാഞ്ചാലിക്കുളം നവീകരിക്കല്‍, നടപ്പാത, ചെക്ക്ഡാം, വാട്ടര്‍ ആക്ടിവിറ്റി എക്യു​പ്‌മൻെറ്​, ലൈറ്റിങ്​, ഇരിപ്പിടങ്ങള്‍, ലാന്‍ഡ്‌സ്‌കേപിങ്​, പാര്‍ക്കിങ്​ തുടങ്ങിയവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2018ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒന്നാംഘട്ട പദ്ധതിയില്‍ പ്രവേശനകവാടം, ടിക്കറ്റ് കൗണ്ടര്‍, റെയിന്‍ഷെല്‍ട്ടര്‍, അമിനിറ്റി സൻെറര്‍, ഫെന്‍സിങ്​ തുടങ്ങിയ പൂര്‍ത്തീകരിച്ചിരുന്നു. ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ദിവസേന ആയിരക്കണക്കിന് ടൂറിസ്​റ്റുകള്‍ വന്നുചേരുന്ന ജില്ലയിലെ ഒരു പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രമായി പാഞ്ചാലിമേട് മാറിക്കഴിഞ്ഞു. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. പെരുവന്താനം ഗ്രാമപഞ്ചായത്തി​ൻെറയും വിനോദസഞ്ചാര വകുപ്പി​ൻെറയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്​കൂൾ ബഹുനില കെട്ടിട ഉദ്​ഘാടനം തൊടുപുഴ: ഡോ. എ.പി.ജെ. അബ്​ദുൽ കലാം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളി​ൻെറ പുതിയ ബഹുനില കെട്ടിടം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുകോടി മുതല്‍ മുടക്കിലാണ്​ കെട്ടിട നിർമാണം. പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വണ്ടിപ്പെരിയാറിൽ വിവിധ വികസന പദ്ധതികളുടെ നിര്‍മാണം വണ്ടിപ്പെരിയാര്‍: പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി എം.എം. മണി നിര്‍വഹിച്ചു. യോഗത്തില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. വണ്ടിപ്പെരിയാറില്‍ മാലിന്യസംസ്‌കരണ പ്ലാൻറിന് സ്ഥലം വിട്ടുനല്‍കിയ എസ്​റ്റേറ്റ്​ കമ്പനി പ്രതിനിധിയെ ചടങ്ങില്‍ ആദരിച്ചു. പ്ലാൻറിൽ തയാറാക്കിയ ജൈവ വളത്തി​ൻെറ വിതരണോദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. നവീകരിച്ച പഞ്ചായത്ത് ഓഫിസി​ൻെറ ഉദ്ഘാടനം കൂടാതെ സാനിട്ടറി കോംപ്ലക്‌സ്, ജനകീയ ഹോട്ടല്‍, 23ാംവാര്‍ഡ് വെയിറ്റിങ്​ ഷെഡ്, ഗവ. യു.പി സ്‌കൂള്‍ നവീകരണം, എട്ടാം വാര്‍ഡ് അംഗന്‍വാടി, മ്ലാമല ആയുര്‍വേദ ആശുപത്രി കെട്ടിടം, ആയുര്‍വേദ ആശുപത്രി നവീകരണം, തുണിസഞ്ചി നിര്‍മാണ യൂനിറ്റ് ആൻഡ്​ തയ്യല്‍ പരിശീലനകേന്ദ്രം, ജൈവവള നിര്‍മാണ കേന്ദ്രം, പകല്‍ വീട്, വനിതാ തയ്യല്‍ കേന്ദ്രം, കാര്‍ഷിക പരിശീലന കേന്ദ്രം, കാര്‍ഷിക ചന്ത, രാജമുടി അംഗന്‍വാടി, തങ്കമല മാട്ടുപ്പെട്ടി അംഗന്‍വാടി, ജൈവവള ആദ്യ വിൽപന, നൂറടി പാലം അറ്റകുറ്റപ്പണി, ഹോമിയോ ആശുപത്രി കെട്ടിടം, ജീപ്പ് സ്​റ്റാന്‍ഡ്, മൂങ്കലാര്‍ ആയുര്‍വേദ ആശുപത്രി നവീകരണം, ഡൈമുക്ക് സ്‌നേഹസദനം, കാര്‍ഷിക ക്ലിനിക്ക്, മത്സ്യ മാംസ മാര്‍ക്കറ്റ്, കമ്യൂണിറ്റി ഹാള്‍ അടുക്കള നവീകരണം എന്നിവയുടെ നിര്‍മാണ ഉദ്ഘാടനങ്ങളാണ് മന്ത്രി നിര്‍വഹിച്ചത്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശാന്തി ഹരിദാസ്, വൈസ് പ്രസിഡൻറ്​ എസ്.പി രാജേന്ദ്രന്‍, വിജയലക്ഷ്മി, ബാലമുരുകൻ, പഞ്ചായത്ത് സെക്രട്ടറി എസ്.എന്‍. അജിത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.