നായാട്ടുസംഘം സ്ഥാപിച്ച കെണിയിലകപ്പെട്ട് പുള്ളിപ്പുലി ചത്തു

മൂന്നാര്‍: . കന്നിമല ലോവര്‍ ഡിവിഷനിലെ തെയിലക്കാട്ടിലാണ് നാലുവയസ്സ്​ പ്രായമായ പുള്ളിപ്പുലിയെ കെണിയില്‍ അകപ്പെട്ടനിലയില്‍ തൊഴിലാളികള്‍ കണ്ടെത്തിയത്. കമ്പി ഉപയോഗിച്ച് നിര്‍മിച്ച കെണിയിലാണ്​ ജഡം കണ്ടെത്തിയത്. മൂന്നാര്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ പോസ്​റ്റ്​മോർട്ടം നടത്തി കുഴിച്ചിട്ടു. TDL puli നയമക്കാട് ലോവർ ഡിവിഷനിൽ ചത്തനിലയിൽ കണ്ടെത്തിയ പുള്ളിപ്പുലി ഹോട്ടലുകളിൽ ഇ-രജിസ്​േട്രഷൻ ഏർപ്പെടുത്തി കെ.എച്ച്.ആർ.എ ഇടുക്കി: ഉപഭോക്താക്കളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ കേരള ഹോട്ടൽ റസ്​റ്റാറൻറ്​ അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങളിൽ ഇ-രജിസ്​േട്രഷൻ സംവിധാനം ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. കോവിഡ് േപ്രാട്ടോകോൾ പ്രകാരം, സ്ഥാപനങ്ങളിൽ എത്തുന്നവരുടെ പേരും മൊബൈൽ നമ്പറും അടക്കം വിശദാംശങ്ങൾ സൂക്ഷിക്കണമെന്ന്​ നിബന്ധനയുണ്ട്. അതിനായുള്ള രജിസ്​റ്ററിൽ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിന് ഭൂരിപക്ഷം ഉപഭോക്താക്കളും വിമുഖത കാട്ടുന്നു. ഇ-രജിസ്​റ്റർ സംവിധാനം പ്രകാരം ഹോട്ടലിനുമുന്നിൽ പതിച്ചിരിക്കുന്ന ക്യു ആർ കോഡ് ഉപഭോക്താക്കളുടെ മൊബൈൽ ഫോണിൽ സ്​കാൻ ചെയ്താൽ പേരും ഫോൺ നമ്പറും ഉൾ​െപ്പടെ വിശദാംശങ്ങൾ രജിസ്​റ്ററാകും. എല്ലാ കെ.എച്ച്.ആർ.എ അംഗങ്ങൾക്കും സൗജന്യമായാണ് സംഘടന ഈ സംവിധാനം നൽകിയിരിക്കുന്നതെന്നും അസോ. പ്രസിഡൻറ്​ മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.