എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക്​ സൗജന്യ ബി.ടെക്​ പഠനം

കൊച്ചി: എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽ പ്ലസ്​ ടു സയൻസ് പാസായ വിദ്യാർഥികളിൽനിന്ന്​ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്​ട്രോണിക്സ് ആൻഡ്​ കമ്യൂണിക്കേഷൻസ്, ഇലക്​ട്രിക്കൽ എൻജിനീയറിങ്​, സിവിൽ എൻജിനീയറിങ്​ ബ്രാഞ്ചുകളിലേക്ക്​ സൗജന്യപഠനത്തിന്​ അപേക്ഷ ക്ഷണിച്ചു. പോളിടെക്നിക് പാസായവരിൽനിന്ന്​ ലാറ്ററൽ എൻട്രിവഴി (നേര​േത്ത രണ്ടാം വർഷം) മുകളിൽ പറഞ്ഞ ബ്രാഞ്ചുകളിലേക്കും പത്താം തരം പാസായവരിൽനിന്ന്​ പോളിടെക്നിക്കി​ൻെറ ഇലക്ട്രിക്കൽ, ഓട്ടോ മൊബൈൽ, മെക്കാനിക്കൽ, സിവിൽ, ടൂൾ ആൻഡ്​ ഡൈ, കെമിക്കൽ തുടങ്ങിയ ബ്രാഞ്ചുകളിലേക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം നേരിൽ ഹാജരാകുക. വിലാസം: ഇന്ദിര ഗാന്ധി ഗ്രൂപ് ഓഫ് ഇൻസ്​റ്റിറ്റ്യൂഷൻസ്, നെല്ലിക്കുഴി പി.ഒ, കോതമംഗലം, എറണാകുളം, ഫോൺ: 9539351002, 9072 441003.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.